Monday, February 28, 2011

When thou art close by listening...(P.Bhaskaran)

Complete Information of this song is available from MSI


അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

ചെവിയോര്‍ത്തിട്ടരുകിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ 
വെളിയില്‍ വരാനെന്തൊരു നാണം 
(അവിടുന്നെൻ)

ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍
എങ്ങിനെ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍ (അവിടുന്നെൻ..)

അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍
കദന ഗാനമായാല്‍ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ
അവിടുന്നെന്‍ ഗാ..നം കേള്‍ക്കാന്‍ (അവിടുന്നെൻ..) 

വിരുന്നുകാര്‍ പോകും മുന്‍പേ
വിരഹ ഗാനമെങ്ങിനെ പാടും
കളി ചിരിയുടെ പാട്ടായാലോ
കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെൻ..)

When thou art  close by listening...

When thou art close by
Listening for my song,
How shy are these beautiful
Maidens of melody to appear.

How must I begin to get your
Imagination to spread wings?
What poem must I sing
To sweeten your thoughts?
  
If I choose a love song
I might be labeled indiscreet.
If I choose a song of sorrow
I worry, lest I wound your heart.

How could I sing of separation
When the guests are still to go?
I might be mistaken for a silly girl
If I choose a song of play and laughter.


No comments:

Post a Comment