Thursday, January 20, 2011

In Your Bridal Chamber (Sreekumaran Thampi)നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ
നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍ 
ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ 
(നിന്‍ മണിയറയിലെ)
പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പശലഭമായ് ഞാന്‍ പറന്നുവെങ്കില്‍ (പുണ്യവതീ)
ശൃംഗാരമധുവൂറും നിന്‍ രാഗപാനപാത്രം
എന്നുമെന്‍ അധരത്തോടടുക്കുമല്ലോ
(നിന്‍ മണിയറയിലെ )

ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ 
ഇന്ദീവരങ്ങളായ് ഞാന്‍ വിടര്‍ന്നുവെങ്കില്‍ (ഇന്ദുവദനേ)
ഇന്ദ്രനീലാഭ തൂകും നിന്‍ മലര്‍മിഴിയുമായ് 
സുന്ദരി അങ്ങനെ ഞാനിണങ്ങുമല്ലോ 
(നിന്‍ മണിയറയിലെ )

Refraction

In your Bridal Chamber.
  
If I were the blue satin sheet
Covering your chaste bed
In your bridal chamber;
Forever, then, would
Your sandal fragrant
Flower-vine self
Spread across my broad chest.

Blemishless, if I were a butterfly
Flitting about in your flower garden
Then would your drinking cup
Brimming with romantic sweet nectar
Be forever close to my lips.

Lovely as full moon,
If I were to bloom as blue lotuses
In the pool where you swim and bathe,
Gorgeous, then would I become 
Friendly with your sapphire bright
Petal pretty eyes.

No comments:

Post a Comment