Complete Information of this song is available from MSI
ഹൃദയ സരസ്സിലേ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ (ഹൃദയ..) അര്‍ദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ? (ഹൃദയ..) എഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ (എഴുതാന്‍..) എന്നനുരാഗ തപോവന സീമയില്‍ ഇന്നലെ വന്ന തപസ്വിനി നീ (ഹൃദയ..) എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി ഇത്രയും അരുണിമ നിന്‍ കവിളില്‍ എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി ഇത്രയും നീലിമ നിന്റെ കണ്ണില്‍ ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ നീ പറയൂ |
Flower of My Love, In the Lake of My Heart.Flower of my love In the lake of my heart Do tell me, again, your story. Is it a drop of my dream Welling as teardrop in your half closed eyes? You are the heroine From an unfinished picture book With seven signs of beauty. You are the lady monk Who came yesterday To the confines of my hermitage. How many dusks have lent their color to make your cheeks so rosy? How much blue from the ocean’s heart Has gone to make your eyes so blue? Flower of my love In the lake of my heart Do tell me, again, your story. |
No comments:
Post a Comment